1
പെയ്തു നിറയാന്‍
ഞാനുള്ളതുകൊണ്ട് മാത്രം
നീ ഒരു നദി !
ഒഴുകിവന്നു ചേരാന്‍
ഞാനുള്ളതുകൊണ്ട് മാത്രം
നീ ഒരു കടല്‍ !
മഴ തോര്‍ന്ന്
പ്രളയകാലമൊടുങ്ങുമ്പോള്‍
നീ എന്ത് ചെയ്യുമെന്നാണ്..
ഒരു ചാവുകടലായ്
വെറുതെ അങ്ങനെ കിടക്കുകയല്ലാതെ .....
പെയ്തു നിറയാന്‍
ഞാനുള്ളതുകൊണ്ട് മാത്രം
നീ ഒരു നദി !
ഒഴുകിവന്നു ചേരാന്‍
ഞാനുള്ളതുകൊണ്ട് മാത്രം
നീ ഒരു കടല്‍ !
മഴ തോര്‍ന്ന്
പ്രളയകാലമൊടുങ്ങുമ്പോള്‍
നീ എന്ത് ചെയ്യുമെന്നാണ്..
ഒരു ചാവുകടലായ്
വെറുതെ അങ്ങനെ കിടക്കുകയല്ലാതെ .....
2
വസന്തവും
ചെറിമരവും
എല്ലായ്പ്പോഴും
അങ്ങനെയാകണമെന്നില്ല
ഇടയ്ക്ക് എപ്പോഴെങ്കിലും നീ
തടശിലയെന്നോ
തരംഗലീലയെന്നോ പറയൂ .
അല്ലെങ്കില്‍
കാറ്റെന്നോ
കരിമ്പനയെന്നോ ....
കോളറകാലത്തെ പ്രണയം
അടച്ചു വയ്കൂ
എന്നിട്ട്
ഈ പ്രളയകാലത്തിന്റെ
കൊലവെറിയെ കുറിച്ച്
പറയൂ
3
ഋതു ഭേദങ്ങള്‍ക്കിടയിലൂടെ
ഒരുനാള്‍
പ്രളയകാലം വരുന്നു.
കൊടുമുടികളില്‍ ചുംബിച്ച്
മലഞെട്ടുകള്‍ കടിച്ചു പറിച്ച്
തരുരാജികള്‍ പിഴുതെടുത്ത്
നിമ്ന്നോന്നതങ്ങളിലൂടെ
താഴ്വരകളിലേക്ക് പാഞ്ഞൊഴുകി
നിന്നില്‍ വിലയം പ്രാപിച്ച്
ഋതു ഭേദങ്ങള്‍ക്കിടയിലൂടെ
ഒടുവില്‍ ഒരുനാള്‍
പ്രളയകാലം തിരിച്ചു പോകുന്നു.
പ്രളയ വേളയില്‍
നമുക്ക് കര അരുത് !
നമ്മില്‍ കവി അരുത് !
പ്രിയേ
ഋതു ഭേദങ്ങള്‍ക്കിടയിലൂടെ
ഞാന്‍ പോവുകയായി....
അരുത് ,
കരയരുത് !
കവിയരുത് !
ഇനിയൊരു
പ്രളയകാലം വരും വരെ
നീ കര കവിയരുത് ...