മിണ്ടണോ ?
മിണ്ടാതിരിക്കണോ ?
മിണ്ടിയാല്‍ തലപോകുമോ?
മിണ്ടാതിരുന്നാല്‍
തല കഴുത്തില്‍ തന്നെ ഇരിക്കുമോ?
മിണ്ടിയാല്‍
മിണ്ടാട്ടം മുട്ടി
കൊട്ടാരങ്ങള്‍ തകരുമോ?
മിണ്ടാതിരുന്നാല്‍
മിണ്ടാട്ടം മുട്ടി
മണ്ണിനടിയില്‍ ആകുമോ?
മിണ്ടലില്‍
ഇണ്ടലുണ്ടോ?
ഇണ്ടലുണ്ടോ?
ഇണ്ടല്‍
മിണ്ടല്‍ ആകുമോ?
മിണ്ടല്‍ ആകുമോ?
മിണ്ടിയാല്‍ ഇണ്ടലുണ്ടാകുമോ
എന്നൊന്നു മിണ്ടിയാല്‍
അത് ഇണ്ടല്‍ ആകുമോ?
ഒന്നു മിണ്ടണോ?
ഒന്നു
മിണ്ടാതിരിക്കണോ ?
മിണ്ടണ്ടണമോ?