ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

4 June 2011

ഹൃദയത്തിന്റെ ഋതു ഭേദംഎഴുതാന്‍ തുടങ്ങിയത് 
ഋതു ഭേദങ്ങളെ കുറിച്ചാണ്


പക്ഷെ
ജന്മത്തിന്റെ
വരണ്ടുണങ്ങിയ മരചില്ലമേല്‍
ഗ്രീഷ്മം എന്നും 
തല കീഴായി തൂങ്ങിക്കിടന്നു.
ജരാനര ബാധിച്ച 
മരണമില്ലാത്ത ആത്മാവിനെ പോലെ!
ഒരു കഥ പോലും പറയാനില്ലാത്ത 
ഒരു വേതാളം.
ഒരിക്കലും മാറി വരാത്ത എന്റെ ഋതു.


അവളോ
വസന്തം തേടി
പോയി കഴിഞ്ഞിരുന്നു.
ഒരിക്കലും
തിരികെ വന്നതുമില്ല!


അങ്ങനെയാണ് 
ഹൃദയ ഭൂമിയില്‍
ഋതു ഭേദങ്ങള്‍ നിലച്ചു പോയത്!!
എഴുതി തീര്‍ന്നപ്പോള്‍
വരികളില്‍ നിന്നും
കവിത മാഞ്ഞു പോയത്!!!
..................1998

10 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

അപ്പോൾ ഋതു മതിയായി............

ഞാന്‍ said...

മനസ്സിന്റെ മരവിപ്പ് പ്രകടിപ്പിക്കാന്‍ വികാരവും ഋതു ഭേദങ്ങളും നന്നായി ബന്ധിപ്പിച്ചു എഴുതി ...
ആശംസകള്‍ .......

praveen m.kumar said...

എഴുതി തീര്‍ന്നപ്പോള്‍ വരികളില്‍ നിന്നും കവിത മാഞ്ഞു പോയത്! never... thonniyilla .. :-)

Jijo Kurian said...

അവസാന വരികള്‍ വായിച്ചു തീര്ന്നപ്പോള് ചുറ്റും വല്ലാത്തൊരു നിശബ്ദത.... ഒരു വസന്തവും വിരുന്നു വരാത്ത നിശബ്ദത ഓരിയിടുന്ന മണലാരണ്യത്തില്‍ അകപ്പെട്ടു പോയവനെപോലെ.

moideen angadimugar said...

ജന്മത്തിന്റെ
വരണ്ടുണങ്ങിയ മരചില്ലമേല്‍
ഗ്രീഷ്മം എന്നും
തല കീഴായി തൂങ്ങിക്കിടന്നു.

കൊള്ളാം

തൂവലാൻ said...

കവിത ഒരിക്കലും മാഞ്ഞുപോയിട്ടില്ല…അതവിടെ മനോഹരമായി പുഞ്ചിരിതൂകി നിൽക്കുന്നു

SAJAN S said...

കവിത മാഞ്ഞുപോയിട്ടില്ല....
ആശംസകള്‍ :)

ജയന്‍ നീലേശ്വരം said...

ഒന്നും പറയാറായിട്ടില്ല!

DinesanKaprasery said...

അങ്ങനെയാണ്
ഹൃദയ ഭൂമിയില്‍
ഋതു ഭേദങ്ങള്‍ നിലച്ചു പോയത്!!
ഇഷ്ടമായി

hafis said...

mazhayum veyilumallaathe kaalangal asthsmichittu kalamethreyaayi pranyame.. kalakki... anilettaa......