അതേ തീരം,
വീണ്ടും അതേ തിര,
വീണ്ടും അതേ വിധം
ഒരു സമുദ്ര സന്ധ്യയില്‍ !
ഒരു സമുദ്ര സന്ധ്യയില്‍ !
അതേ മട്ടില്‍
ഒരു മുഷിഞ്ഞ പെണ്‍കുട്ടി
അരികെ , ഓര്‍മ്മതന്‍ കടല വില്‍ക്കുന്നു !
അകമലിയാത്ത ശിലകളില്‍ തല്ലി
തിരപ്പെരുക്കങ്ങള്‍ വരുന്നു പോകുന്നു!
അതേ സിമന്റു ബെഞ്ച് ,
അതേ കടല്‍പ്പരപ്പ-
അതേ കടല്‍പ്പരപ്പ-
തേവിധം ദൂരക്കടലില്‍ നൌകകള്‍ !
സ്മൃതിയാല്‍
സ്വപ്നത്താല്‍
പ്രണയത്താല്‍ നമ്മ-
സ്വപ്നത്താല്‍
പ്രണയത്താല്‍ നമ്മ-
ളെഴുതിയ ഗ്രന്ഥാവലികളൊക്കെയും
ദ്രവിക്കും കാലത്തിന്‍ കടല്‍ കാറ്റിലെന്നു
പിരിയുമ്പോള്‍ അന്നു കരുതിയെങ്കിലും
അറിയാനാവാത്ത മനോവ്യഥ പോലെ -
അലകടല്‍ മുന്നില്‍ തിളച്ചു തൂവുമ്പോള്‍
നഖമുള്ളോരോര്‍മ്മപ്പറവയായ് വന്നാ
പ്രണയമെന്തിനെന്‍ കരളില്‍ മാന്തുന്നൂ!
വിരഹരാഗത്തില്‍ വയലിന്‍ വായിച്ചു
കടലിലേക്കാരോ നടന്നു പോകുന്നു.
അതേ സന്ധ്യ
വീണ്ടുമതേ കടല്‍
ഇന്നും അലയൊടുങ്ങാതെ!
അലയൊടുങ്ങാതെ!!
1996
1996