കുരിശുണ്ടാക്കിയത്
ഞാന്‍ തന്നെയാണ്.
മല മുകളോളം
അത് ചുമന്നു വന്നതും
ഞാന്‍ തന്നെ.
മുള്‍കിരീടം ഞാന്‍ തന്നെ
എന്റെ ശിരസ്സില്‍ വച്ചു
ആണികള്‍ അടിച്ചു
ഞാന്‍ എന്നെ ക്രൂശിച്ചു
കല്ലറയില്‍ അടക്കി.
ഒരിക്കലും ഉയിര്‍ത്തെഴുനേറ്റതും ഇല്ല!
ഞാന്‍ ചെയ്യുന്നത് എന്താണെന്നു
എനിക്കറിയാമായിരുന്നു!
എന്നോട്
ക്ഷമിക്കാതിരിക്കേണമേ!
---1998
മല മുകളോളം
അത് ചുമന്നു വന്നതും
ഞാന്‍ തന്നെ.
മുള്‍കിരീടം ഞാന്‍ തന്നെ
എന്റെ ശിരസ്സില്‍ വച്ചു
ആണികള്‍ അടിച്ചു
ഞാന്‍ എന്നെ ക്രൂശിച്ചു
കല്ലറയില്‍ അടക്കി.
ഒരിക്കലും ഉയിര്‍ത്തെഴുനേറ്റതും ഇല്ല!
ഞാന്‍ ചെയ്യുന്നത് എന്താണെന്നു
എനിക്കറിയാമായിരുന്നു!
എന്നോട്
ക്ഷമിക്കാതിരിക്കേണമേ!
---1998
3 comments:
ഇവിടെയാണ് തുടക്കം അല്ലേ?
പിന്നോട്ട് വന്നു വന്നു തുടക്കത്തില്‍ എത്തിയതാണ്....തുടരാനുള്ള കഴിവും താല്‍പര്യവും മനസ്സിലാകുന്നുണ്ട്...
പുതിയ പോസ്ടിടുമ്പോള്‍ ഒരു ലിങ്ക് ഇട്ടാല്‍ നേരെ ഇങ്ങു വരാം.
എല്ലാവിധ ആശംസകളും....
Post a Comment