(സമര്‍പ്പണം: ഒരിക്കലും പിരിഞ്ഞു പോവാതെ എന്നില്‍ ജീവിക്കുന്ന എന്റെ കാല്‍പനിക സ്വപ്നങ്ങള്‍ക്ക്)
നീ അറിയുന്നോ?
കിനാവിന്റെ നൌകയില്‍
ഞാന്‍ തുഴഞ്ഞെത്തും വിദൂരതീരങ്ങളെ?
നീ അറിയുന്നോ?
നിലാവിന്റെ തല്‍പ്പത്തില്‍
ഞാന്‍ കുടഞ്ഞിട്ട ഹൃദയദലങ്ങളെ?
നിന്റെ നേത്രങ്ങള്‍
അലക്ഷ്യമായ് സ്പര്‍ശിക്കെ-
യെന്‍ കണ്ണില്‍ മിന്നിയ മിന്നാമിനുങ്ങിനെ?
നിന്റെ സാന്നിദ്ധ്യം അറിയവേ,
എന്നിടം നെഞ്ചില്‍ ശരം കോര്‍ത്തൊരിന്ദ്രധനുസ്സിനെ?
എന്നിടം നെഞ്ചില്‍ ശരം കോര്‍ത്തൊരിന്ദ്രധനുസ്സിനെ?
പൊന്‍ചെമ്പകം പൂത്ത
ഗന്ധവുമായ് എന്റെ
നെഞ്ചില്‍ പടര്‍ന്നു കയറിയ സന്ധ്യയെ?
എന്റെ കൌമാര
പകല്‍ സ്വപ്ന വീഥിയില്‍
എന്നും മുഴങ്ങിയ നിന്റെ കാലൊച്ചയെ?
നീയറിഞ്ഞില്ലവയൊന്നുമൊരിക്കലും!!
എന്റെ മൌനങ്ങള്‍ക്കു
ചേക്കേറുവാനുള്ള
ചില്ലകളായില്ല നിന്‍ ഹൃദയാന്തരം!
എങ്കിലും,
ഏതോ വെളിപാടു പോലെ,യെന്‍
ചിന്താതപം നിന്റെ അന്തരംഗത്തിനെ
മന്ത്രമുഖരിതമാക്കുമൊരു ദിനം!
എന്നെയും തേടി,
എന്നെ മാത്രം തേടി,
നിന്റെ ഹൃദയം വരുമൊരുനാള്‍!
അന്ന്,
നിന്നെ വീണ്ടും വരവേല്‍ക്കും,
എല്ലാ വെളിച്ചവും
തൂകിക്കഴിഞ്ഞൊരു
മിന്നാമിനുങ്ങിന്‍ ഹൃദയം!
എല്ലാ ദലങ്ങളും
വാടിക്കഴിഞ്ഞൊരു
ചെമ്പകത്തിന്‍ കനല്‍ക്കാലം!
എല്ലാവരാലും
അനാഥമാക്കപ്പെട്ട
മണ്‍കുടീരത്തിന്‍ വിലാപ മൌനം!
-1993-
-1993-
7 comments:
നല്ല കവിത, പ്രണയിനിക്കായ്!
സമര്‍പ്പണം: ഒരിക്കലും പിരിഞ്ഞു പോവാതെ എന്നില്‍ ജീവിക്കുന്ന എന്റെ കാല്‍പനിക സ്വപ്നങ്ങള്‍ക്ക്
ഈ സമര്‍പ്പണവും കവിതയ്ക്കൊപ്പം ഇഷ്ടമായ്
നിന്റെ സാന്നിദ്ധ്യം
അറിയവേ, എന്നിടം-
നെഞ്ചില്‍ ശരം കോര്‍ത്തൊരിന്ദ്രധനുസ്സിനെ?
പൊന്‍ചെമ്പകം പൂത്ത
ഗന്ധവുമായ് എന്റെ
നെഞ്ചില്‍ പടര്‍ന്നു കയറിയ സന്ധ്യയെ?
വരികൾ അതിമനോഹരം അനിൽ.
അഭിനന്ദനങ്ങൾ.
edakkokke pranayathinte iruttadi ealkkunna neenda thonnalalle jeevitham. edakkokke athu kadannu varumpol manassu mazha konda kuda mullayavum. thank u man. veendum nenjine nerippodakkiyathinu.
ഇതെല്ലം "നീ അറിയുന്നോ?"
അറിയിച്ചോ??
പ്രണയത്തിന്‍റെ ഭാഷ .. ഇതാണ് ..!!
എന്നെയും തേടി,
എന്നെ മാത്രം തേടി,
നിന്റെ ഹൃദയം വരുമൊരുനാള്‍
+++++++++++++++++++++++++++++++
അടുത്ത ജന്മത്തിലെങ്കിലും..?
എല്ലാ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി!
Post a Comment