ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

23 January 2011

മിണ്ടണ്ടണമോ?





മിണ്ടണോ ?

മിണ്ടാതിരിക്കണോ ?

മിണ്ടിയാല്‍ തലപോകുമോ?

മിണ്ടാതിരുന്നാല്‍
തല കഴുത്തില്‍ തന്നെ ഇരിക്കുമോ?

മിണ്ടിയാല്‍
മിണ്ടാട്ടം മുട്ടി
കൊട്ടാരങ്ങള്‍ തകരുമോ?

മിണ്ടാതിരുന്നാല്‍
മിണ്ടാട്ടം മുട്ടി
മണ്ണിനടിയില്‍ ആകുമോ?

മിണ്ടലില്‍
ഇണ്ടലുണ്ടോ?
ഇണ്ടല്‍
മിണ്ടല്‍ ആകുമോ?

മിണ്ടിയാല്‍ ഇണ്ടലുണ്ടാകുമോ
എന്നൊന്നു മിണ്ടിയാല്‍
അത്‌ ഇണ്ടല്‍ ആകുമോ?

ഒന്നു മിണ്ടണോ?

ഒന്നു
മിണ്ടാതിരിക്കണോ ?

മിണ്ടണ്ടണമോ?




18 comments:

SAJAN S said...

മിണ്ടാതിരുന്നാല്‍
തല കഴുത്തില്‍ തന്നെ ഇരിക്കുമോ?

MOIDEEN ANGADIMUGAR said...

ഞാനൊന്നും മിണ്ടുന്നില്ലേ....

Jithu said...

അയ്യയ്യോ ഇനി മിണ്ടണോ.....?
ഹി .....

zephyr zia said...

:)

K.P.Sukumaran said...

:)

ആചാര്യന്‍ said...

മിണ്ടിയാല്‍ ....അപ്പോള്‍ മിണ്ടിയില്ലെന്കില്‍....രണ്ടും ഇല്ലെങ്കില്‍?

കൊമ്പന്‍ said...

ഞാന്‍ മിണ്ടാന്‍ തന്നെ തീരുമാനിച്ചു പോവുക ആണെങ്കില്‍ പോട്ടെ
ലക്ഷണം കേട്ട തല (ഇത് പോയി കിട്ടിയാല്‍ എനിക്ക് പുതിയത് വെക്കാം )

Unknown said...

മിണ്ടാം,മിണ്ടാം,മിണ്ടിക്കെണ്ടിരിക്കാം...

Noushad Koodaranhi said...

മണ്ടണോ.മണ്ടനോ.....?

എന്തായാലും ഇത് കലക്കി....!

jayanEvoor said...

മുണ്ടണ്ട!

Raghunath.O said...

മിണ്ടിയാല്‍
മിണ്ടാട്ടം മുട്ടി
കൊട്ടാരങ്ങള്‍ തകരുമോ?

Jishad Cronic said...

മിണ്ടുന്നില്ല...

ശ്രീജ എന്‍ എസ് said...

മിണ്ടിയാലും കുഴപ്പം മിണ്ടിയില്ലെങ്കിലും കുഴപ്പം

jayan.thanal@gmail.com said...

ഒന്നും മിണ്ടുന്നില്ല...

ഭാനു കളരിക്കല്‍ said...

മിണ്ടിയാല്‍മിണ്ടാട്ടം മുട്ടികൊട്ടാരങ്ങള്‍ തകരുമോ?

ഗംഭീരമായി

നാമൂസ് said...

മിണ്ടാട്ടം മുട്ടും മുമ്പേ
മുണ്ടി തുടങ്ങിക്കോ...
മുണ്ടാട്ടം മുട്ടിക്കാനല്ല...
മിണ്ടുന്നവരും ഉണ്ടിവിടെ
എന്നറിയിക്കാന്‍,.

praveen mash (abiprayam.com) said...

മിണ്ടാതിരുന്നിട്ട് വല്ല കാര്യവും ഉണ്ടോ ?

MT Manaf said...

മിണ്ടിയും
കണ്ടും
ഉണ്ടുമിരിക്കാം