ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

19 June 2011

പാബ്ലോ നെരൂദ / ഭഗ്ന ഹൃദയം













പാബ്ലോ നെരൂദ / ഭഗ്ന ഹൃദയം

നഷ്ടമാവുന്നൂ 
നമുക്കു സായാഹ്നവും!

കണ്ടതില്ലാരുമിന്നീ സന്ധ്യയില്‍ നമ്മള്‍ 
തങ്ങളില്‍ കൈ കോര്‍ത്തു പോകുന്നതായ്‌,
രാത്രി, നീലയവനിക നീര്‍ത്താന്‍ തുടങ്ങവേ! 

കാണാമെനിക്കെന്‍ ജനാലയിലൂടെ 
വിദൂര ശൈലാഗ്രത്തിലസ്തമയോല്സവം! 
പൊന്‍ നാണയം പോലെരിയുന്നു സൂര്യന്റെ 
കുഞ്ഞുകഷ്ണങ്ങള്‍ ചിലപ്പോഴെന്‍ കൈകളില്‍ !

നിന്നെയോര്‍മ്മിച്ചെന്റെ ഭഗ്നമാമാത്മാവ്  
ഇന്നു നീ മാത്രമറിയുന്ന നോവുമായ്‌!
എങ്ങു നീയപ്പോള്‍  ?
നിന്‍ കൂടെയാരാവാം?
എന്തേ  പറവതു നിങ്ങള്‍ പരസ്പ്പരം?

ഏറെയകലെയാകുന്നു നീയെന്നുള്ള
ഖേദമെന്‍ ചേതന മൂകമറിയവേ
എന്തുകൊണ്ടാവാം സഖീ,യെന്റെയുള്ളിലെ -
യന്ധമാം സ്നേഹമൊന്നാകെ തുടിക്കുവാന്‍?

എല്ലായ്പ്പോഴുമിങ്ങടഞ്ഞു വീഴുന്നെന്റെ
സന്ധ്യതന്‍ പുസ്തകം! എന്റെ കാല്ക്കീഴിലായ്
എങ്ങോ മുറിവേറ്റ നായയെപ്പോലിന്നു
പമ്മിക്കിടപ്പെതെന്‍ നീലക്കരിമ്പടം!

എന്നും തിരിച്ചു പോയീടുക
സായാഹ്ന ശോഭയിലൂടെ
ഈ ശില്പങ്ങള്‍ മങ്ങുന്ന
സന്ധ്യയിലേക്കു  നീ!
എന്നും!
എല്ലായ്പ്പോഴും!
 __________________________________________________

Clenched Soul

We have lost even this twilight.
No one saw us this evening hand in hand
while the blue night dropped on the world.

I have seen from my window
the fiesta of sunset in the distant mountain tops.

Sometimes a piece of sun
burned like a coin in my hand.

I remembered you with my soul clenched
in that sadness of mine that you know.

Where were you then?
Who else was there?
Saying what?
Why will the whole of love come on me suddenly
when I am sad and feel you are far away?

The book fell that always closed at twilight
and my blue sweater rolled like a hurt dog at my feet.

Always, always you recede through the evenings
toward the twilight erasing statues.
Pablo Neruda
______________________________________________________________
ഇതിന്റെ ഒറിജിനല്‍ സ്പാനിഷ് ആകുമെന്ന് കരുതുന്നു. എനിക്ക് കിട്ടിയത് ഈ ഇംഗ്ലീഷ് രൂപം ആണ്. നെരൂദയെ വിവര്‍ത്തനം ചെയ്യാന്‍ ഞാന്‍ മുതിരുന്നത്  എറുംബ് എവറസ്റ്റു കയറുന്നത് പോലെ ഒരു അഹങ്കാരം ആണ്. എന്നാലും വെറുതെ ഒരു കൌതുകം . തെറ്റുകുറ്റങ്ങള്‍ അറിവുള്ളവര്‍ ചൂണ്ടിക്കാട്ടിയാലും 



















10 comments:

കൊമ്പന്‍ said...

good

Fousia R said...

നിസ്സംശയം നന്നായിട്ടുണ്ട്.

SASIKUMAR said...

പ്രിയ സ്നേഹിതാ, അതു തന്നെയാണീയെറുമ്പിന്റെയും പ്രശ്നം, നെരൂദ തൻ കവിതയെക്കുറിച്ച്‌ പറയാൻ.
എന്നാൽ താങ്കളുടെ പരിഭാഷ നീതി പുലർത്തിയെന്നു പറയാൻ എനിക്കു സന്ദേഹമേതുമേയില്ല.

ഞാന്‍ പുണ്യവാളന്‍ said...

അഭിനന്ദനങ്ങള്‍..!!!

ശ്രീജ എന്‍ എസ് said...

വളരെ നല്ല ശ്രമം.വിവര്‍ത്തനം പദാനുപദം ആകാതെ,ചിലപ്പോലോക്കെയും മൂല കൃതിയെക്കള്‍ മനോഹരമായ അനുഭവവും ഉണ്ട്.

Sabu Hariharan said...

നല്ല ശ്രമം. Clenched Soul പരിചയപ്പെടുത്തിയതിനു നന്ദി പറയുന്നു.

കവിതയിൽ എനിക്കിഷ്ടപ്പെട്ട രണ്ടു വരികൾ മൊഴിമാറ്റാൻ ഒരു എളിയ ശ്രമം..

‘ഒരു കുഞ്ഞു നാണയം പോലെരിഞ്ഞു സൂര്യൻ,
വിടർത്തി ഞാൻ വെച്ചയെൻ കൈവെള്ളയിൽ..‘

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി .........ഈ വിവര്‍ത്തനം .
ഈ പരിച്ചയപ്പെടുതലിന്നു നന്ദി

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍

നാമൂസ് said...

നന്ദി... ഈ പരിചയപ്പെടുത്തലിന്.

suresh said...

how u can transilate the silence?