ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

30 June 2011

സ്നേഹിതന്‍

പെണ്ണേ,
ഞാനെന്നും നിന്റെ 
സ്നേഹിതനല്ലേ? 
മാന്യനായ പ്രിയസ്നേഹിതന്‍?
അകലെയാണെങ്കിലും!
അരികിലാണെങ്കിലും!

മധുരവാക്കുകള്‍ കൊണ്ട് 
നിന്നെ രസിപ്പിച്ച് !
നിന്റെ സങ്കടങ്ങളില്‍ 
സമാശ്വസിപ്പിച്ച്!
ഓരോ ചുവടിലും 
ശ്രദ്ധിക്കൂ ശ്രദ്ധിക്കൂ
എന്നോര്‍മ്മിപ്പിച്ച് !
ഉടലില്‍ തൊടാതെ,
എന്നും നിന്റെ 
മനസ്സില്‍ മാത്രം തൊട്ട്!

അരികിലിരിക്കവേ,
നീയറിയാതെ 
നിന്‍ ഉടലളവുകളിലേക്ക് 
എന്റെ കണ്ണുകള്‍     
പറന്നിറങ്ങാറുണ്ടെങ്കിലും!

അകലത്തിരിക്കവേ,
നീയറിയാതെ 
പുടവകളില്ലാത്ത  നിന്നുടല്‍ 
എന്റെ  കിനാവിലുണ്ടെങ്കിലും !

9 comments:

MOIDEEN ANGADIMUGAR said...

ഉടലില്‍ തൊടാതെ
എന്നും നിന്റെ
മനസ്സില്‍ മാത്രം തൊട്ട്!

ഉം......

പൈമ said...

നല്ല വ്യക്തത,തുറന്നു എഴുതി ...പുരുഷന്‍ അതാണ് ...
ഇഷ്ട്ടപെട്ടു ...
സ്നേഹത്തോടെ
പ്രദീപ്‌

- സോണി - said...

രണ്ടുവരി കൂടി എഴുതി അവസാനിപ്പിക്കാമായിരുന്നു. ഇത് എവിടെയോ കൊണ്ട് നിര്‍ത്തിയപോലെ.

വിരോധാഭാസന്‍ said...

എല്ലാ സ്നേഹിതന്മാരും മാന്യന്മാരല്ലേ ?

കൊമ്പന്‍ said...

നല്ല വരികള്‍

നാമൂസ് said...

ഈ സ്നേഹം കേവലം 'ഉടല്‍ ബന്ധിതം'.

നിരീക്ഷകന്‍ said...

അല്ല എന്താ ഉദ്ദേശ്യം?
എന്തായാലും വരികള്‍ കൊള്ളാം

Kalavallabhan said...

മാന്യനായ പ്രിയസ്നേഹിതന്‍?

Raveena Raveendran said...

സഖീ,
ഞാനെന്നും നിന്റെ
സ്നേഹിതനല്ലേ?
മാന്യനായ പ്രിയസ്നേഹിതന്‍?
അകലെയാണെങ്കിലും!
അരികിലാണെങ്കിലും!

നന്നായി എഴുതി