ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

9 July 2011

ഓര്‍മ്മകളുടെ സ്നേഹം!












താരക ശതാവരി 
വിരിയും തെളിമാനം
ആദ്യമായ്‌ എന്‍ ജീവനില്‍ 
തീര്‍ത്തു തന്നതിനാലേ,
ആതുരാകുലം എന്റെ 
ആത്മതന്ത്രിയില്‍ സ്നേഹ-
സാഗര സംഗീതം നീ 
കോര്‍ത്തു തന്നതിനാലേ
ഖേദങ്ങള്‍ തപം തീര്‍ക്കും 
രാത്രി സ്വപ്നത്തില്‍ മോഹ-
മാരിയായ്‌ എന്നും പിന്നെ 
പെയ്തു നിന്നതിനാലേ,
ഒടുവില്‍ നിരാലംബ
ദു:ഖമൊന്നെനിക്കായി
നിറയും കനിവോടെ  
ബാക്കി വെച്ചതിനാലേ,

താരക രഹിതമാം 
ശാരദാകാശം പോലേ,
പാടിയെത്തവേ പാതി 
വഴിയില്‍ നിലച്ചൊരു
മോഹനഗാനം പോലേ,
പെയ്തിറങ്ങീടും മുന്‍പേ 
തീര്‍ന്നൊരു മഴ പോലേ,
ഓമനേ ഇന്നും നിന്റെ 
ഓര്‍മ്മയെ സ്നേഹിപ്പൂ ഞാന്‍! 
                                     1994
__________________________

7 comments:

പൈമ said...

nak]lla rasamund ..eniyum..ezhuthuka

കൊമ്പന്‍ said...

nalla varikal

സങ്കൽ‌പ്പങ്ങൾ said...

നന്നായിരിക്കുന്നു....

സുജി said...

...
പാടിയെത്തവേ പാതി
വഴിയില്‍ നിലച്ചൊരു
മോഹനഗാനം പോലേ,
പെയ്തിറങ്ങീടും മുന്‍പേ
തീര്‍ന്നൊരു മഴ പോലേ,
ഓമനേ ഇന്നും നിന്റെ
ഓര്‍മ്മയെ സ്നേഹിപ്പൂ ഞാന്‍!

...
അനില്‍ , വളരെക്കാലം കഴിഞ്ഞു നിന്റെ വരികള്‍ വായിക്കുകയാണ്, ഏതാണ്ട് രണ്ടര പതിറ്റാണ്ടുകഴിഞ്ഞ്...
നന്നായിട്ടുണ്ട്, ഇഷ്ടമായി, പ്രത്യേകിച്ച് അവസാനവരികള്‍ .. അടുത്ത ബെഞ്ചിലിരുന്ന് നിന്റെ കുഞ്ഞുകുറിപ്പുകള്‍ വായിക്കാന്‍ തോന്നുന്നു..(ഹ ഹാ, ഇതും ഞാന്‍ പകര്‍ത്തും! പക്ഷെ നിന്റെ പേര് വെച്ച്..!)

ശ്രീജ എന്‍ എസ് said...

ഒടുവില്‍ നിരാലംബ
ദു:ഖമൊന്നെനിക്കായി
നിറയും കനിവോടെ
ബാക്കി വെച്ചതിനാലേ

ആ ദുഃഖം പോലുമെത്ര സുഖമെന്റെ സഖി..അതിനാല്‍ നിന്നെ പ്രണയിക്കുന്നു ഞാന്‍ ..അല്ലെ.നല്ല വരികള്‍ ..

jayan.thanal@gmail.com said...

1994-95 നീലേശ്വരത്തിനു സ്വന്തമല്ലേ.
നന്ദി

Unknown said...

നന്നായിരിക്കുന്നു