ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

19 January 2012

കൊരുത്തുവയ്ക്കുക ഹൃദയം / പാബ്ലോ നെരൂദ



കൊരുത്തു വയ്ക്കക പ്രിയതമേ !!
നിന്റെ ഹൃദയത്തെ
ഇന്നീ നിശയില്‍
നീയെന്റെ ഹൃദയവുമായി !

അവയൊന്നു ചേര്‍ന്ന്
ജയിക്കട്ടെ ഇന്നീയിരുളിനെ!

വനത്തില്‍,
സാന്ദ്രമാം കുളിരിലച്ചാര്‍ത്തിന്‍
കനത്ത ഭിത്തിയെ വിറപ്പിച്ചു കൊണ്ട്
മുഴങ്ങിടും രണ്ടു പെരുമ്പറകള്‍ പോല്‍!

രാത്രി
പ്രപഞ്ചഗോളങ്ങള്‍ പരസ്പ്പരം കോര്‍ക്കും
ചരട് ഭേദിച്ച്
കിനാവിന്നാഗ്നേയ ശിലാഖണ്ഡം പോലെ
കടന്നു പോകുന്നു!
തണുത്ത കല്ലുകള്‍ , കരിനിഴലുകള്‍
 അനുസ്യൂതമെങ്ങും ചൊരിഞ്ഞു നീങ്ങുന്ന
അനന്തമാമൊരു ട്രയിനുപോല്‍ സൂക്ഷ്മം!

അതിനാലോമനേ,
കൊരുക്കുകയെന്നെ
അനഘമാമൊരു നിമിഷവുമായി!
നിന്‍  ഹൃദയസ്പന്ദത്തില്‍ തുടിക്കും
ജീവനില്‍ മുറുക്കി,
പാതി നനഞ്ഞ ഹംസത്തിന്‍
ചിറകുകളാലേ!!

നമ്മുടെ കിനാവുകളിന്നു
നിഴലിന്റെ നേരെയടച്ച വാതിലാല്‍ ,
അതിന്റെ താഴിനാല്‍ ,
അകലെ വാനിലായ്
അതൃപ്തരായ് നില്‍ക്കും ഉഡു ഗണങ്ങള്‍ക്ക്
മറുപടിയൊന്നു  പറഞ്ഞിടും വിധം!!
--------------------------------------------------

Tie your heart at night to mine, love,
Tie your heart at night to mine, love,
and both will defeat the darkness
like twin drums beating in the forest
against the heavy wall of wet leaves.

Night crossing: black coal of dream
that cuts the thread of earthly orbs
with the punctuality of a headlong train
that pulls cold stone and shadow endlessly.

Love, because of it, tie me to a purer movement,
to the grip on life that beats in your breast,
with the wings of a submerged swan,

So that our dream might reply
to the sky's questioning stars
with one key, one door closed to shadow.
---------------------------------------------------------------

4 comments:

Kalavallabhan said...

വിവർത്തനമെന്ന് പറയാത്തവണ്ണം ഭംഗിയായി.

ആശംസകൾ

Yasmin NK said...

മനോഹരം..

സങ്കൽ‌പ്പങ്ങൾ said...

ആശംസകൾ>

ഷാജി പരപ്പനാടൻ said...

ആശംസകള്‍..നന്നായിട്ടുണ്ട്..