ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

6 September 2012

മരിക്കുമ്പോള്‍ -ക്രിസ്റ്റീനാ റോസെറ്റി


മരിക്കുമ്പോള്‍
എന്റെ പ്രിയനേ, നീയപ്പോള്‍
എനിക്കായ് പാടൊല്ലാ വിഷാദ ഗാനങ്ങള്‍ !

നടാതിരിക്കുക തലയ്ക്കലായ്  റോസാ-
ചെടികളോ  ,നിഴല്‍ വിരിക്കും  സൈപ്രസോ !

അനുവദിക്കുക , മഴയാല്‍ മഞ്ഞിനാല്‍
നനയട്ടെയെന്മേല്‍ ഹരിത നാമ്പുകള്‍ !

സ്മരിക്കുക  നിന്റെ മനസ്സുപോലെ നീ  !
മറക്കുക   നിന്റെ മനസ്സുപോലെ നീ !


നിഴലിനെയെനിക്കറിയാനാവില്ല!
മഴപെയ്യുന്നതുമറിയാനാവില്ല!

അഗാധ വേദനാ ഭരിത പോല്‍ നിശാ-
ക്കിളി പാടുന്നതുമറിയാനാവില്ല !

ഉദയാസ്തമയ രഹിതമാം സന്ധ്യാ-
വെളിച്ചത്തില്‍, ഏതോ കിനാവു കാണുമ്പോള്‍
ചില നേരം ഞാനും സ്മരിച്ചേക്കാം! പിന്നെ
ചില നേരം ഞാനും മറന്നു പോയേക്കാം !!
------------------------------------------------------------------------------------------
When I am Dead, My Dearest by Christina Georgina Rossetti
(1830-1894)

When I am dead, my dearest,
Sing no sad songs for me;
Plant thou no roses at my head,
Nor shady cypress tree:
Be the green grass above me
With showers and dewdrops wet;
And if thou wilt, remember,
And if thou wilt, forget.

I shall not see the shadows,
I shall not feel the rain;
I shall not hear the nightingale
Sing on, as if in pain:
And dreaming through the twilight
That doth not rise nor set,
Haply I may remember,
And haply may forget.

7 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വളരെ നന്നായി എഴുതീ .. ( പരിഭാഷിച്ചു )

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പരിഭാഷ വിടഗ്ദ്ധനായ ഒരു കവിയുടെ സാന്നിധ്യം തെളിയിക്കുന്നു .

Anonymous said...

നല്ല ശ്രമം.

And if thou wilt, remember,
And if thou wilt, forget.

എന്ന ഭാഗത്തിന്റെ ഉദ്ദേശ്യം പ്രണയിതാവ് നല്ല കാലമോർക്കുകയും കവയിത്രിയുടെ മരണത്തെക്കുറിച്ച് മറക്കുകയും ചെയ്യണേ എന്നതാണ്.

Unknown said...

നന്നായി അവതരിപ്പിച്ചു.....തിരയുടെ ആശംസകള്‍

Vinodkumar Thallasseri said...

Good poem. Good translation.

muralidharan said...

ഹരിശ്രീയില്‍ വായിച്ചിരുന്നു...ഓര്‍മ്മയുണ്ട്..ആശംസകള്‍...
http://navaliberalkazhchakal.blogspot.in/

Anonymous said...

:) വളരെ നല്ല പോസ്റ്റ്‌.. , എന്റെ ബ്ലോഗ്‌ കുടി വിസിറ്റ് ചെയ്തു കമന്റുകള്‍ ഇടണേ ....

ജാലകം - The Open Window Behind You