ഇന്നത്തെ ചിന്താവിഷയം
വൈകിട്ട് ആറുമണിക്ക് വായനശാലാ ഹാളിൽ
വിഷയം സാധാരണക്കാരന്റെ ചില ജീവിത പ്രശ്നങ്ങൾ
ആന്റപ്പൻ
അനന്തേട്ടൻ
അബ്ദുക്ക
രാമൻ നായർ
ബാബു തോമാച്ചൻ
ഫിലോമിന സുലോചന തങ്കമ്മ
എല്ലാവരും വരണം
വൈകിട്ട് ആറു മണിക്ക്
ആന്റപ്പൻ അരകുപ്പി റമ്മിനായി
ബീവറേജ് ക്യൂവിൽ
അന്തിക്കൂലിക്കാശുമായി
അനന്തേട്ടൻ കള്ളുഷാപ്പിൽ
ചിട്ടിപിടിച്ച് ഒന്ന് ബാറിൽ പോണം
എന്ന ചിന്തയോടെ ബാബു ചിട്ടിക്കൂട്ടത്തിൽ ..
ഇസ്ക്കൂളിൽ പഠിക്കുന്ന മോളുടെ
നിക്കാഹ് പ്രായം തീരുമാനമാക്കാൻ
അബ്ദുക്ക മഹല്ല് യോഗത്തിൽ
സ്വർണ്ണപ്രശ്നത്തിനെന്തു
പിരിക്കേണ്ടിവരും എന്ന് ചിന്തിച്ച്
രാമൻ നായര്‍ അമ്പലക്കമ്മിറ്റിയിൽ
പള്ളികെട്ടിടത്തിനു
ഒരു കോടി വേണമെന്ന് ചിന്തിച്ച്
തോമാച്ചൻ ഇടവകയോഗത്തിൽ
ഫിലോമിന സുലോചന തങ്കമ്മ
സംഘം കഴിഞ്ഞുവന്നു സംഘമായി
ടി വി സീരിയലിനു മുൻപിൽ
അവരുടെ പിള്ളേര്
തല്ലുകൂടി വീട്ടുപറമ്പിൽ
ഒന്ന് ചിന്തിച്ചു നോക്കാൻ
ആരും വരാതിരുന്നതിനാൽ
സാധാരണക്കാരന്റെ ചില ജീവിത പ്രശ്നങ്ങൾ
അനാഥമായി വായന ശാലാഹാളിൽ
അങ്ങനെ അന്തിച്ചു നില്‍ക്കുകയാണ് ..
വൈകിട്ട് ആറുമണിക്ക് വായനശാലാ ഹാളിൽ
വിഷയം സാധാരണക്കാരന്റെ ചില ജീവിത പ്രശ്നങ്ങൾ
ആന്റപ്പൻ
അനന്തേട്ടൻ
അബ്ദുക്ക
രാമൻ നായർ
ബാബു തോമാച്ചൻ
ഫിലോമിന സുലോചന തങ്കമ്മ
എല്ലാവരും വരണം
വൈകിട്ട് ആറു മണിക്ക്
ആന്റപ്പൻ അരകുപ്പി റമ്മിനായി
ബീവറേജ് ക്യൂവിൽ
അന്തിക്കൂലിക്കാശുമായി
അനന്തേട്ടൻ കള്ളുഷാപ്പിൽ
ചിട്ടിപിടിച്ച് ഒന്ന് ബാറിൽ പോണം
എന്ന ചിന്തയോടെ ബാബു ചിട്ടിക്കൂട്ടത്തിൽ ..
ഇസ്ക്കൂളിൽ പഠിക്കുന്ന മോളുടെ
നിക്കാഹ് പ്രായം തീരുമാനമാക്കാൻ
അബ്ദുക്ക മഹല്ല് യോഗത്തിൽ
സ്വർണ്ണപ്രശ്നത്തിനെന്തു
പിരിക്കേണ്ടിവരും എന്ന് ചിന്തിച്ച്
രാമൻ നായര്‍ അമ്പലക്കമ്മിറ്റിയിൽ
പള്ളികെട്ടിടത്തിനു
ഒരു കോടി വേണമെന്ന് ചിന്തിച്ച്
തോമാച്ചൻ ഇടവകയോഗത്തിൽ
ഫിലോമിന സുലോചന തങ്കമ്മ
സംഘം കഴിഞ്ഞുവന്നു സംഘമായി
ടി വി സീരിയലിനു മുൻപിൽ
അവരുടെ പിള്ളേര്
തല്ലുകൂടി വീട്ടുപറമ്പിൽ
ഒന്ന് ചിന്തിച്ചു നോക്കാൻ
ആരും വരാതിരുന്നതിനാൽ
സാധാരണക്കാരന്റെ ചില ജീവിത പ്രശ്നങ്ങൾ
അനാഥമായി വായന ശാലാഹാളിൽ
അങ്ങനെ അന്തിച്ചു നില്‍ക്കുകയാണ് ..
7 comments:
സാധാരണക്കാരില്ല അവര്‍ക്ക് മാത്രമായി പ്രശ്നങ്ങൾ ഒട്ടും ഇല്ല പ്രശ്നങ്ങൾ ക്കിടയിൽ ചില സാധാരണക്കാർ അത് തീര്‍ക്കുവാൻ അവര്‍ മാത്രം നന്നായി ആഖ്യാനം
കലക്കി. നല്ല വരികൾ
ഹേയ്...ഇവിടെ ആര്‍ക്കും ഒരു പ്രശ്നവുമില്ല
സാധാരണക്കാരന്റെ പ്രശ്നങ്ങളുടെ രഹസ്യസ്വഭാവം,നിലവാരം (?) എന്നിവ ഇക്കാലത്ത് അല്പം കൂടിയിരിക്കുന്നു.അത് വായനശാലകളിലും,കുടുംബവേദികളിലും,മറ്റും പരസ്യമായി ചർച്ചചെയ്യപ്പെടാൻ അവനാഗ്രഹിക്കുന്നില്ലെന്നു തോന്നുന്നു.സ്വയം ഉള്ളിലേക്കൊതുക്കുന്ന പ്രശ്നങ്ങളുടെ നടുവിൽ, തന്നെ സമൂഹത്തിൽ അടയാളപ്പെടുത്താനുള്ള വെമ്പലും,അതിലെ പരാജയവും കൂടിയാകുമ്പോൾ സാധാരണക്കാരൻ ഇന്നൊരു ബോംബാണ്.ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാവുന്ന വൈകാരിക ബോംബ്.!!
വളരെ നല്ലൊരു കവിത.
ശുഭാശംസകൾ.....
മൂര്‍ച്ചയുള്ള ഹാസ്യം.
സാധാരണക്കാരന്റെ പ്രശ്നം ആർക്കുമൊരു പ്രശ്നമേയല്ല.
മറ്റൊരു വിഷയം വരട്ടെ- 'പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാവുന്നത്', നമുക്ക് നോക്കാം.
ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍.
താങ്കളുടെ 'ഗീതാഞ്ജലി'കൊല്കത്തയിലുള്ള എന്റെ ബന്ധുവിന് വളരെ ഇഷ്ടമായി എന്ന വിവരവും താങ്കളെ അറിയിയ്ക്കുന്നു.
Post a Comment