അന്ന്
ഞങ്ങള്‍ ഈരടികള്‍ പോലിരുന്നു.
വാക്കും അര്‍ഥവും പോലെ,
പരസ്പ്പരം ചേര്‍ന്ന്!
എന്നും ഒരേ താളം!
ഒരേ ഈണം! ഒരേ ലയം!
ഇന്നു പക്ഷെ
ഒരു ഉത്തരാധുനിക കവിത പോലെ
കിടക്കവേ,
ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല!
എവിടെ നമ്മുടെ താളം?
ഈണം? ലയം?
"കുന്തം!"
അവള്‍
തലമൂടിപ്പുതച്ചു
തിരിഞ്ഞു കിടന്നു.
കൂര്‍ക്കം വലി തുടങ്ങും മുന്‍പെ
ഈരടി ഒഴുകി വന്നു!
" ഉറങ്ങുകയുമില്ല
ഉറക്കുകയുമില്ല!"
കൂട്ടില്‍കിടന്നു
പട്ടി കുരച്ചു
ആരുടെയോ തൊഴുത്തില്‍
ഒരു പശു അമറി
"നാശം,
തിന്നുകയുമില്ല,
തീറ്റിക്കുകയുമില്ല!"
10 comments:
ആധുനികതയുടെ പിന്നാലെ ഓടി, ബന്ധങ്ങള്‍ വിസ്മരിച്ചു സ്വയം ഒടുങ്ങുന്നു.
തിന്നുകയുമില്ല,
തീറ്റിക്കുകയുമില്ല!"
അത് തന്നെ യാണ് ഇന്നത്തെ ലോകം.. എവിടെയും നമുക്കിത് കാണാം.
അഭിനന്ദങ്ങള്‍, ഇനിയും കാണാം..
വല്ലാത്ത ഒരുത്തരാധുനികത തന്നെ..എങ്ങനെ സഹിക്കാൻ പറ്റും അനിൽ!
തിന്നുകയുമില്ല..തീറ്റിക്കുകയുമില്ല..
true words ..!!
എന്താ സ്ഥിതി!
നന്നായിരിക്കുന്നു.
തികച്ചും വ്യത്യസ്തമായ ചിന്ത നന്നായിരിക്കുന്നു
ബന്ധങ്ങള്‍ ഇങ്ങനെയാണു,പെട്ടെന്നു ചിതലരിച്ച് പോകും,ഇടക്കിടക്ക് പൊടി തട്ടിയില്ലേല്‍.
ആശംസകള്‍
valare manoharamayittundu.... abhinandanangal.....
എല്ലാ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി!
sarikku paranjal onnum manasilayilla.
post modern kavithe pole kidannath kaamukiyavillenn urappanu. pinne aaravum????
ente kanakkukal pizhachuvo?
Post a Comment