ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

10 April 2011

ഇടയലേഖനം
കുഞ്ഞാടുകളേ,
നിങ്ങള്‍ 
ചെന്നായ്ക്കള്‍ക്കൊപ്പം ചേരുവിന്‍!


എന്തെന്നാല്‍
അവര്‍ ഇന്ന്
മേടയില്‍ വന്ന്‌
ഇടയന്റെ കൈ മുത്തുകയും
അവര്‍ കൊന്ന
കുഞ്ഞാടുകളുടെ
രക്തവും മാംസവും
നേദിക്കുകയും ചെയ്ത
വിശ്വാസികളല്ലോ!

!

3 comments:

M.A Bakar said...

എല്ലാ പള്ളിമേടകളും നിസ്ക്കാരപ്പായകളും അമ്പലമുറ്റങ്ങളും ഇന്ന് ചെന്നായകളുടെ മലവും മൂത്രവും കൊണ്ട്‌ നിറഞ്ഞ്‌ ദൈവം മൂക്കുപൊത്തിയിക്കുന്നു.

moideen angadimugar said...

കലികാലം,അല്ലാതെന്ത് പറയാൻ ?

ഭാനു കളരിക്കല്‍ said...

കവിത ഉഗ്രന്‍!!! ഇതാണ് രാഷ്ട്രീയ കവിത. കൂടുതല്‍ പ്രതീക്ഷിക്കുന്നു.