ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

22 August 2011

ജന്തു ജീവിതങ്ങളില്‍ ചില സാധ്യതകള്‍ 2


അരാഷ്ട്രീയ വാദിയായ ഒരു ആമയുടെ ആത്മഗതം !!

അവന്‍ മുന്നിലെത്തും എന്നായിരുന്നു 
എല്ലാവരും ധരിച്ചത്!!

അതിനാല്‍ ജനാവലി
അവനായി ആരവങ്ങള്‍ മുഴക്കി!
മുഷ്ടി ചുരുട്ടി ആകാശത്തെ മര്‍ദിച്ചു !
കോടി തോരണങ്ങള്‍ വീശി !

എപ്പോഴും താന്‍ തന്നെ ജയിക്കുമെന്ന് 
അവനും അഹങ്കരിച്ചു !

അവന്‍
കിടന്നുറങ്ങിയത് കൊണ്ട് മാത്രമാണ് 
ഞാന്‍ മുന്നിലെത്തിയത് !

ഞാന്‍ എന്നും
അതുമാത്രം ഓര്‍ക്കുന്നു!

അവന്‍ പക്ഷെ എന്നും 
അതുമാത്രം മറന്നുപോകുന്നു!!!

8 comments:

mad|മാഡ്-അക്ഷരക്കോളനി.കോം said...

നല്ല താരതമ്യം...:) ഇഷ്ട്ടപെട്ടു

കൊമ്പന്‍ said...

ഇങ്ങനെയും ഇതിനെ പറയാം

Jishnu Chandran said...

പാവം മുയല്‍ ഒന്ന് ഉറങ്ങിപ്പോയതിന്‍റെപേരില്‍ എത്ര കേട്ടു....

Satheesan said...

ഇഷ്ടപ്പെട്ടു ...

nandini said...

ആ കഥ ഇങ്ങനെയും ....
ഒരുപാടു നന്നായിരിക്കുന്നു ....

ഇളനീര്‍മഴ said...

എന്നും ഓര്‍മകള്‍ മാത്രം ......

വേനൽപക്ഷി said...

ഉറങ്ങാത്ത മുയലുകളെയാണ് നമുക്കാവശ്യം...
നന്നായി പറഞ്ഞു..ഇഷ്ടമായി.

jayarajmurukkumpuzha said...

aashamsakal............