ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

17 August 2011

ജന്തു ജീവിതങ്ങളില്‍ ചില സാധ്യതകള്‍ 1



(ആട്ടിന്‍ കുട്ടിയുടെ  മരണത്തെ കുറിച്ച്  ചെന്നായുടെ പ്രതികരണം)


കൊല്ലാനും തിന്നാനും  ഉള്ള 
ഞങ്ങളുടെ അവകാശം 
ജന്മസിദ്ധവും
ദൈവസിദ്ധവും ആണ് !

ഞങ്ങള്‍
കൊല്ലുകയും
തിന്നുകയും 
ചെയ്യന്നത് 
അതുകൊണ്ട് തന്നെ 
ആരും ചോദ്യം ചെയ്യരുത് !

ഇലകള്‍ ആടരുത്!
കിളികള്‍ പാടരുത് 
പൂക്കള്‍ എല്ലായ്പ്പോഴും 
ഞങ്ങളുടെ കാല്‍ക്കീഴില്‍ മാത്രം വീഴട്ടെ !!!

പിന്നെ 
ആട്ടിന്‍കുട്ടിയെ ഞാന്‍ 
കൊന്നു തിന്നത് 

അത് ആട്ടിന്‍കുട്ടി എല്ലായ്പ്പോഴും 
വെള്ളം കലക്കിക്കൊണ്ടിരിക്കും 
എന്നത് കൊണ്ട് മാത്രമല്ലേ ?

അല്ലാതെ
ആട്ടിന്‍കുട്ടിയെ  എനിക്ക് 
പേടിയാണെന്ന് 
ആരാണ് പറഞ്ഞത് ?

ആരാണത് പറഞ്ഞത്?

5 comments:

Mohammed Kutty.N said...

ഇഷ്ടപ്പെട്ടു വരികള്‍...ആശംസകള്‍ !

Naseef U Areacode said...

ആട്ടിന്‍കുട്ടിയെ എനിക്ക്
പേടിയാണെന്ന്
ആരാണ് പറഞ്ഞത് ?

കൊള്ളാം
എല്ലാ ആശംസകളും ...

Arjun Bhaskaran said...

ആട്ടിന്‍കുട്ടിയെ ഞാന്‍
കൊന്നു തിന്നത്
അത് എല്ലായ്പ്പോഴും
വെള്ളം കലക്കിക്കൊണ്ടിരിക്കും
എന്നത് കൊണ്ട് മാത്രമല്ലേ ?
അല്ലാതെ
ആട്ടിന്‍കുട്ടിയെ എനിക്ക്
പേടിയാണെന്ന്
ആരാണ് പറഞ്ഞത് ?
ആരാണത് പറഞ്ഞത്?

ആരാണ് പറഞ്ഞത്.. ഇത് നാട്ടിലെ കാട്ടുനീതി

നാമൂസ് said...

ഭയമൊട്ടുമില്ല. എന്നാല്‍, ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നതെന്നോര്‍ക്കുക.!

നന്ദിനി said...

കാട്ടുനീതി കാട് വിട്ടു
നാട്ടിലേയ്ക്കിറങ്ങിയപ്പോള്‍
അത് നാട്ടുനീതിയായി ...
അതിനു ഒരു ആട്ടിന്‍കുട്ടി ഇരയുമായി ..
എല്ലാ നന്മകളും ...