ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

8 April 2012

മഴയുടെ ബാക്കി


പെരുമഴ പോലെയാണ് 
വചനങ്ങള്‍ പെയ്തത്!
ദു:ഖങ്ങള്‍ എല്ലാം 
ഒലിച്ചു പോകും വിധം!!


പെയ്തു തോര്‍ന്നപ്പോള്‍,
പക്ഷെ
എല്ലാം പഴയത് പോലിരുന്നു .
ദാരിദ്ര്യം, രോഗം, മരണം,
പാപം, പര പീഡനം.
തുളകള്‍ വീണ ആകാശം!
എരിഞ്ഞു പോയ വീടുകള്‍!
ഹൃദയങ്ങളിലെ ഊഷരത!
ജന്മങ്ങളുടെ വെയില്‍!
എന്റെയും നിന്റെയും മരുഭൂമി!
എല്ലാം പഴയത് പോലെ!

പെയ്തു വീണ ജലമെല്ലാം
എവിടെ പോയി?
---1998

1 comment:

Unknown said...

മഴയൊഴുകി വീണ്ടുമൊരു ചോദ്യമുതിര്‍ക്കാനായ് വിടരാനായ് വിരുന്നു പോയീ‍ീ!