വെളിച്ചം വരും മുമ്പേ
ഉണര്‍ന്നു
കാന്ത
ഭ്രാന്തയായുറങ്ങും നേരം നോക്കി
അയല്‍പക്കത്തെ പഴയ പ്രേമത്തെഭ്രാന്തയായുറങ്ങും നേരം നോക്കി
കാണാന്‍ വെമ്പിയിറങ്ങിയ കാമത്തെ
മനസ്സിന്റെ ഇടവഴിയില്‍ വച്ചു
കയ്യോടെ പിടിച്ചു.
തല്ലിക്കൊന്നു
തെരുവില്‍ കെട്ടിത്തൂക്കി!
പുലരാന്‍ നേരം
മൊബൈലില്‍ കുത്തി
ദേശി സ്കൂള്‍ ഗേള്‍സി*നെ കണ്ടു
നൊട്ടി നുണയാന്‍ മോഹിച്ചഒരു കുഞ്ഞശ്ലീലത്തെ
കണ്ണുരുട്ടി ഓടിച്ചു.
മൊബൈലെടുത്ത് ഓടയിലെറിഞ്ഞു.
ഉച്ച തിരിയാന്‍ നേരം
മൈസൂര്‍ മല്ലിഗെ*യെ തേടി
യു ട്യൂബില്‍ പരതാനൊരുങ്ങിയ
ഒരു മുഴുത്ത അശ്ലീലത്തിന്റെ
കവിളത്തൊന്നു പൊട്ടിച്ചു!
കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ചു കിണറ്റിലിട്ടു!
വൈകുന്നേരം
കടല്‍ത്തീരത്തൊരൊഴിഞ്ഞ മൂലയില്‍
കൂടു കൂട്ടാന്‍ നോക്കിയ
രണ്ടു വിജാതീയ പ്രേമങ്ങളെ
കൈക്കാര്യം ചെയ്തു.ഒന്ന് കവിള്‍ വീര്‍ത്ത് കണ്ണ് തുടച്ചു
വീട്ടിലേക്കും
മറ്റേതു കയ്യും കാലും ഒടിഞ്ഞു
ആശുപത്രിയിലേക്കും പോയി.
അന്തി മോങ്ങും നേരം,
തെരുവില്‍
മൂക്കറ്റം കുടിച്ച് പുലഭ്യം കുരയ്ക്കാന്‍
നാവിന്‍ തുമ്പോളം വന്ന
അസഭ്യത്തെ കല്ലെറിഞ്ഞ് ഓടിച്ചു.
അനന്തരം
രാത്രിയായപ്പോള്‍
അടിവയറിന് താഴെ
ചങ്ങല പൊട്ടിക്കാന്‍ തുടങ്ങിയ കാട്ടുമൃഗത്തെ
ഇരു കൈകള്‍ കൊണ്ടും പൊത്തിപ്പിടിച്ച്
ഇരുള്‍ മലയിലെ
ഏകാന്തതയിലേയ്ക്കോടിപ്പോയി,
ഭാവനാ രതിയുടെ കുരിശേറി
ഗത്യന്തരമില്ലാതെ എന്റെ സദാചാരം
അങ്ങാത്മഹത്യ ചെയ്തു!!!
നാളെ കാലത്തുയിര്‍ത്തെഴുനേറ്റ്
നാണമില്ലാതെ വീണ്ടും വരും!!
---------------------------------------
* ദേശി സ്കൂള്‍ ഗേള്‍സ് ,മൈസൂര്‍ മല്ലിഗെ--- പ്രസിദ്ധമായ രണ്ടു അശ്ലീല വീഡിയോകള്‍
13 comments:
വാക്കുകള്‍ തീക്കനല്‍ പോലെ തോന്നുന്നു. ആക്ഷേപശരങ്ങള്‍ മനസ്സില്‍ വല്ലാതെ ആഴത്തില്‍ തന്നെ വന്നു തറക്കുന്നു....ആശംസകള്‍
vaayichu ....kaalika prasaktham
Like a fierce wind your lines blow on the face of reality...
Good Luck
ഭാവനാ രതിയുടെ കുരിശേറി
ഗത്യന്തരമില്ലാതെ
എന്റെ സദാചാരം
അങ്ങാത്മഹത്യ ചെയ്തു!!!
വല്ലാത്ത നിരീക്ഷണമാണ്, ജൈവചോതനകള്‍ക്കു മുന്നില്‍ സദാചാരത്തിന്റെ പൊയ് മുഖങ്ങള്‍ വീണുടയുകയാണ്....
വ്യവസ്ഥാപിത വഴക്കങ്ങളെ വെല്ലുവിളിക്കുന്ന എഴുത്ത്...
കലക്കി
കലക്കി.
ലിങ്കുകള്‍ക്ക് പ്രത്യേക നന്ദി.
ഹൊ അടിപൊളി ഭായി
കാലികമായി പറഞ്ഞു
ഒരു ഇലക്ട്രിക്ക് വേവ്സിന്റെ പ്രമ്പനമീ വരികളിൽ
ആശംസകൾ
വേറിട്ട ചില ചിന്തകള്‍ കവിതാ രൂപത്തില്‍ ഇവിടെ വായനക്ക് കിട്ടി. നല്ല നിരീക്ഷണം
അഭിനന്ദനങ്ങള്‍ ... ഇനിയും വരാം
CYCLONE.!....keep Going...bEst wiShes....
അശ്ലീലം! അശ്ലീലം!
എങ്കിലും മാറ്റാനാവാത്ത ശീലം!
മഹാത്മജിയെ തൊഴുക!
നല്ല ആശയം, അതിനൊത്ത വരികള്‍!!
അവസാനം തോറ്റു എന്നാണോ?
നന്നായി
സത്യസന്ധനായ ഒരു സദാചാരപ്പോലീസാകുന്നു കവിത.ഈ കവിത സുതാര്യമായ ഒരു ആത്മവിചാരണയായിമാറിയിരിക്കുന്നു.
Post a Comment