ഇടയന്
എഴുതിയ ലേഖനം
ലായങ്ങളില്‍
ലായങ്ങളില്‍
വീണ്ടും വീണ്ടും
വായിക്കപ്പെട്ടുകൊണ്ടിരിക്കും.
കുതിരകള്‍ മുന്നില്‍ നടക്കണമെന്നു
ഇടയന്‍ ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കും
ഇടയന് ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കും
ശരിയാണ്,
കുതിരകള്‍ തന്നെ മുന്നില്‍ നടക്കണം!
അവര്‍ നന്നായി വളര്‍ത്തപ്പെട്ടവര്‍!
അവര്‍ തന്നെ നയിക്കണം!
എങ്കില്‍ മാത്രമേ
ഇടയന് കുതിരപ്പുറത്തേറി
നമ്മെ നയിക്കാനാവൂ!
കഴുതകള്‍ വെറും ചുമട്ടുകാര്‍!
അവര്‍ നമ്മെ നയിച്ചാല്‍
ഭാരങ്ങള്‍ ആരു ചുമക്കും?
അവര്‍ എന്നും
കഴുതകളായി പിറക്കണം!
കഴുതകളായി നടക്കണം!
കഴുതകളായി രമിക്കണം!
കഴുതകളെ ജനിപ്പിക്കണം!
പിന്നെ,
കഴുതകളായി മരിക്കണം!
കഴുതകള്‍ക്കായി എന്ന വ്യാജേന
കുതിരകളാല്‍
കുതിരകള്‍ക്കായി നടത്തപ്പെടുന്ന
കുതിരകളുടെ രാജ്യം വാഴ്ത്തപ്പെടട്ടേ!
കുതിരരാജാവിനും,
രാജാവിന്റെ ഇടയനും
സ്തോത്രം!
എവിടെയും
എല്ലായ്പ്പോഴും