ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

27 October 2010

ഇടയന്‍ കഴുതകള്‍ക്ക്‌ എഴുതിയ ലേഖനം
ഇടയന്‍ 
 എഴുതിയ ലേഖനം
ലായങ്ങളില്‍ 
വീണ്ടും വീണ്ടും 
വായിക്കപ്പെട്ടുകൊണ്ടിരിക്കും. 

കുതിരകള്‍ മുന്നില്‍ നടക്കണമെന്നു
ഇടയന്‍ ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കും

ശരിയാണ്‌,
കുതിരകള്‍ തന്നെ മുന്നില്‍ നടക്കണം! 
അവര്‍ നന്നായി വളര്‍ത്തപ്പെട്ടവര്‍! 
അവര്‍ തന്നെ നയിക്കണം! 

എങ്കില്‍ മാത്രമേ
 ഇടയന്‌ കുതിരപ്പുറത്തേറി 
നമ്മെ നയിക്കാനാവൂ! 

കഴുതകള്‍ വെറും ചുമട്ടുകാര്‍! 

അവര്‍ നമ്മെ നയിച്ചാല്‍
ഭാരങ്ങള്‍ ആരു ചുമക്കും? 

അവര്‍ എന്നും
 കഴുതകളായി പിറക്കണം! 
കഴുതകളായി നടക്കണം! 
കഴുതകളായി രമിക്കണം! 
കഴുതകളെ ജനിപ്പിക്കണം! 
പിന്നെ,
 കഴുതകളായി മരിക്കണം! 

കഴുതകള്‍ക്കായി എന്ന വ്യാജേന 
കുതിരകളാല്‍ 
കുതിരകള്‍ക്കായി നടത്തപ്പെടുന്ന
 കുതിരകളുടെ രാജ്യം വാഴ്ത്തപ്പെടട്ടേ! 

കുതിരരാജാവിനും, 
രാജാവിന്റെ  ഇടയനും 
സ്തോത്രം! 

എവിടെയും 
എല്ലായ്പ്പോഴും 
കുതിരരാജ്യം വരേണമേ! 


15 comments:

Anonymous said...

very good, veendum kazhuthakal idayane vazhangi

Anonymous said...

valare nannayirikkunnu ...

ലീല എം ചന്ദ്രന്‍.. said...

കഴുതകളെ ലാല്‍സലാം

കാവലാന്‍ said...

"കുതിരകളാല്‍ കുതിരകള്‍ക്കായി
നടത്തപ്പെടുന്ന കുതിരകളുടെ ഭരണം
വാഴ്ത്തപ്പെടട്ടേ! "

ആമേന്‍ ....... നന്നയിരിക്കുന്നു കേട്ടൊ :)

മേഘമല്‍ഹാര്‍(സുധീര്‍) said...

നന്നായി

anoop said...

ഒരുനാള്‍ വരും..
ആര്‍ക്കും നമ്മളെ തടയാനാവില്ല..
സിംഹസനങ്ങളിലെ കുതിരകളെ അതുവരെയ്കെങ്കിലും നിങ്ങള്ക്ക് ആയുസ്സ് അനുവധിച്ചുകിട്ടാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു..

vavvakkavu said...

കൊള്ളാം

Abel Jojo said...

ഒരു നല്ല വർക്കാണിത്..

Anonymous said...

യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കാതെയുള്ള ഒരു പുലമ്പല്‍...
അല്ലെങ്കില്‍ മറ്റു താത്പര്യങ്ങള്‍..

അനില്‍ ജിയെ said...

എല്ലാ വായനകള്‍ക്കും നന്ദി!
ഞാന്‍ മനസ്സിലാക്കുന്ന യാഥാര്‍ത്യങ്ങള്‍ ഇത്രയുമാണ്‌!
1) സാമൂഹ്യ"സേവനം' ജീവിതമായി സ്വീകരിക്കുന്നവനാണു യഥാര്‍ഥ ഇടയന്‍. അല്ലതെ കച്ചവട മനോഭാവവുമായി സ്ഥാപനങ്ങള്‍ തുറന്നു ലാഭമുണ്ടാക്കാനായി ശ്രമിക്കുകയും അതിനു തടസ്സമുണ്ടാകുമ്പോള്‍ സമരം നടത്താനുള്ള തന്ത്രങ്ങള്‍ ആരായുകയും ചെയ്യുന്നവനല്ല!
2) സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള "കഴുത"കള്‍ക്കായി പ്രവര്‍ത്തിക്കുകേണ്ടവനും സ്വന്തമായി ഒന്നും സമ്പാദിക്കാതെ (വ്യക്ത്തി എന്ന നിലയില്‍ ആയാലും സമൂഹം എന്ന നിലയില്‍ ആയാലും) ഏറ്റവും ലളിതമായി ജീവിച്ച്‌ മാതൃക കാണിക്കേണ്ടവനും ആണു നല്ല ഇടയന്‍. അല്ലാതെ സമുദായത്തിന്റെയും അതിലെ അംഗങ്ങളുടെയും സമ്പത്തിനെ കുറിച്ച്‌ വ്യാകുലപ്പെടേണ്ടവനല്ല! സൂചിക്കുഴയിലൂടെ മനുഷ്യനെ സ്വര്‍ഗരാജത്തെത്തിക്കനാണല്ലോ ഇന്നു ഇടയന്മാര്‍ക്ക് വ്യഗ്രത!

അടിസ്ഥാന വര്‍ഗമായ കഴുതകളെ തെറ്റി ധരിപ്പിച്ച് ഉപരിവര്‍ഗ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കുതിരകളെ അധികാരത്തില്‍ എത്തിക്കുകയും അതുവഴി തന്റെ നിക്ഷിപ്ത താല്‍പര്യങ്ങളെ (സിംഹാസനത്തെയും സമ്പത്തിനെയും) സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇടയനെ തുറന്നുകാണിക്കാന്‍ വേണ്ടിത്തന്നെ ആണ് ഈ വരികള്‍ എഴുതപ്പെട്ടത്. ഈ വസ്തുത മനസ്സിലാകാതെ ഇടയനു ജയ്‌ വിളിക്കുന്ന കഴുതകളാല്‍ നിറഞ്ഞതാണ്‌ ഈ ലോകം എന്ന സത്യം അറിഞ്ഞു കൊണ്ടു തന്നെ!
ഇവിടെ എവിടെയാണ് യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കപ്പെടാതെ പോയത്? തുറന്നു കാണിക്കപ്പെടുമ്പോള്‍ അത് പുലമ്പലായി ചിത്രീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥം?
ഒന്ന് കൂടി മനസ്സിലാക്കുക!ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്ത്യ രാജ്യത്ത് (അതെ ഈ ഇന്ത്യ മഹാരാജ്യത്ത് ) അതിന്റെ ജനാധിപത്ത്യത്തിന്റെ ശ്രീകോവിലില്‍ 57% അംഗങ്ങളും കോടീശ്വരമാര്‍ ആണെന്ന് ഈയടുത്ത കാലത്ത് പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നു. എന്തിനാണ് ഈ നാട്യം! ആര്‍ ആരെയാണ് ഭരിക്കുന്നത്? ആര്‍ ആര്‍ക്കു വേണ്ടി ആണ് ഭരിക്കുന്നത്? ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടിയാണ് നിലകൊള്ളുന്നത്?
കഷ്ടം!

"കഴുതകള്‍ക്കായി എന്ന വ്യാജേന
കുതിരകളാല്‍
കുതിരകള്‍ക്കായി നടത്തപ്പെടുന്ന
കുതിരകളുടെ ഭരണം വാഴ്ത്തപ്പെടട്ടേ!"

സലീം ഇ.പി. said...

നല്ലൊരു ഇടയ ലേഖനം !

praveen m.kumar said...

good

അനുരാഗ് said...

കഴുതകളായി പിറക്കണം!
കഴുതകളായി നടക്കണം!
കഴുതകളായി രമിക്കണം!
കഴുതകളെ ജനിപ്പിക്കണം!
പിന്നെ,
കഴുതകളായി മരിക്കണം! കലക്കി കേട്ടോ

അനില്‍ ജിയെ said...

എല്ലാ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി!

ജയന്‍ നീലേശ്വരം said...

നന്നായിരിക്കുന്നു....