ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

5 November 2010

പേപ്പട്ടി, വിഷപ്പാമ്പ്‌, ചില ക്ഷുദ്രജീവികള്‍!


രാത്രിമഴയുടെ ഇടവേളയില്‍ 
പുറത്തേക്കിറങ്ങാന്‍ തുടങ്ങവേ, 
അച്ഛന്‍ പറഞ്ഞു .

"വെളിച്ചം മാത്രം പോരാ! 
നല്ലൊരു വടിയും കരുതണം നീ, 
ബലമുള്ളത്‌!
ഒടിഞ്ഞു പോകാത്തത്! 
കുത്തി നടക്കാനല്ല, 
എവിടെയും എല്ലായ്പ്പോഴും 
ക്ഷുദ്രജീവികളാണ്‌, 
നാള്‍ തോറും അവ പെരുകിവരുന്നു! 
ഏതു പൊന്തക്കാട്ടില്‍ നിന്ന്‌ 
എപ്പോള്‍ എങ്ങിനെ ചാടി വീഴും?
 ആര്‍ക്കറിയാം? 

മുന്നിലെങ്ങാന്‍ വന്നാല്‍,
 ഉപദ്രവിക്കാന്‍ മുതിര്‍ന്നാല്‍, 
മടിക്കേണ്ട, 
കൈയും കാലും വിറക്കേണ്ട! 
കണ്ണും കരളും പതറേണ്ട! 
ഒറ്റത്തല്ലിനു കൊല്ലണം!

 പേപ്പട്ടിയായാലും!
 വിഷപ്പാമ്പായാലും! 
മതഭ്രാന്തനായാലും!'


4 comments:

Anurag said...

കവിത നന്നായിട്ടുണ്ട്

Sabu Hariharan said...

മുഴുവൻ രോഷവും എഴുതി തീത്തു അല്ലെ ?:)

അനില്‍ ജിയെ said...

എല്ലാ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി!

Unknown said...


അച്ഛനേകിയ ചൂരലാല്‍ നീയെന്തെടുത്തീ നാള്‍കളില്‍
വീശിക്കൊള്‍ക ചാട്ടവാറായന്തച്ഛിദ്രങ്ങള്‍ കാണുകില്‍ (ചൂരല്‍ )