ഞാന്‍

My photo
ഇരിട്ടി കണ്ണൂര്‍, കേരളം, India

17 January 2011

ആവര്‍ത്തനങ്ങള്‍

തലയിണയില്‍
ചെവിയമര്‍ത്തിക്കിടക്കുമ്പോള്‍
കേള്‍ക്കാം

പതിഞ്ഞ ശബ്ദത്തില്‍
ഒരു തേങ്ങല്‍.
ചില പിറുപിറുക്കലുകള്‍.
ചിലപ്പോള്‍ ഒരു ചിരി.
പിന്നെ ഒരു ദീര്‍ഘനിശ്വാസം.


ഉറങ്ങാന്‍ കിടക്കുമ്പോള്‍
എന്നും ഓര്‍ക്കും.


കിടക്കയുടെ
കട്ടിലിന്റെ
മുറിയുടെ
തറയുടെ
അടിയില്‍
പച്ചമണ്ണില്‍ നിന്നും
ആരൊക്കെയാവും
ഇന്നു രാത്രി
എഴുനേറ്റു വരിക?

എനിക്കു മുന്‍പെ
ഉറങ്ങാന്‍ കിടന്നവര്‍?

എനിക്കു മുന്‍പെ
ഉറങ്ങിപ്പോയവര്‍?

15 comments:

praveen mash (abiprayam.com) said...

ഉറക്കമില്ലാത്തവരോ ..?

സാബിബാവ said...

നമുക്കും പോകേണ്ട വഴികള്‍

Elayoden said...

ഉറങ്ങാന്‍ കിടക്കുമ്പോള്‍
എന്നും ഓര്‍ക്കും.
കിടക്കയുടെ
കട്ടിലിന്റെ
മുറിയുടെ
തറയുടെ
അടിയില്‍
പച്ചമണ്ണില്‍ നിന്നും
ആരൊക്കെയാവും
ഇന്നു രാത്രി
എഴുനേറ്റു വരിക?

എനിക്കു മുന്‍പെ
ഉറങ്ങാന്‍ കിടന്നവര്‍?

ആരോക്കെയാവും എഴുന്നേറ്റു വരിക.. ഭയപെടുത്തുന്ന ഓര്‍മ്മ പെടുത്തലുകള്‍.

zephyr zia said...

ആവര്‍ത്തനങ്ങള്‍........

ആചാര്യന്‍ said...

വളരെ നന്നായി...

SUJITH KAYYUR said...

orikkalum urangaathe... unarnnu...

ശ്രീജ എന്‍ എസ് said...

മുന്‍പേ പോയവരുടെ വിളികള്‍

K.P.Sukumaran said...

കവിത വായിച്ചിരുന്നു... ആശംസകള്‍ !

Ranjith chemmad / ചെമ്മാടൻ said...

രാത്രിയുടെ തോന്നലുകൾ പകലാകുമ്പോൾ മറക്കുന്നു,
വീണ്ടും പകലിൽ പുതിയ കാലത്തിൽ ചേരുന്നു..
നന്നായി അനിൽജീ...

jayan.thanal@gmail.com said...

നന്നായിട്ടുണ്ട്....

ഭാനു കളരിക്കല്‍ said...

ഈ കേള്‍വിയെ ഉണര്‍ത്തി വെക്കണം

നാമൂസ് said...

ദിനരാത്രവര്‍ഷങ്ങള്‍ നീളെ...
കേള്‍വിവട്ടത്തു തനിയെ...!

AJITHKC said...

ആകാശത്തിനും കൂരയ്ക്കും കിടയ്ക്കക്കും അടിയിൽ നിന്നും എത്ര ചിറകടി ഒച്ചകൾ, പുലർച്ചയിൽ തിരികെ മണ്ണോടു ചേരും വരെ..!

Krishnapriya said...

മുന്‍പേ ഉറങ്ങിയവര്‍ സ്വപ്‌നങ്ങള്‍ പകുത്തു നല്‍കാന്‍ ഇനിയും വരും...
നല്ല കവിത, ആസ്വദിച്ചു ...

മര്‍ത്ത്യന്‍ said...

വരുന്നത് കൊണ്ട് കുഴപ്പമില്ല കൂടെ കിടക്കാന്‍ വിളിക്കാഞ്ഞാല്‍ മതി :)