ഈ ആഗസ്റ്റ് മാസത്തില്‍ ബ്ലോഗിങ്ങില്‍ ഞാന്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു! എത്ര കാലം ബ്ലോഗിങ് തുടരും എന്ന നിശ്ചയമില്ലാതെ ആണ് ഞാന്‍ ഇത് തുടങ്ങിവച്ചത് . വായനയുടെ ഘട്ടങ്ങളില്‍ വച്ച് എന്റെ രചനകളെ പിന്തുടരാന്‍ തീരുമാനിച്ച സുമനസ്സുകള്‍ക്ക് നന്ദി . നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ എന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു . എപ്പോഴെങ്കിലും നിങ്ങള്‍ക്കു നിങ്ങളുടെ തീരുമാനത്തില്‍ ഖേദം തോന്നിയെങ്കില്‍ എന്നോടു ക്ഷമിക്കുക!!
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഇനി എഴുതേണ്ടതില്ല എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. സൈബര്‍ സ്പെയ്സ് തുറന്നു തന്ന സാധ്യതകള്‍ ആണ് എന്നെകൊണ്ട് വീണ്ടും എഴുതിച്ചത് . ഈ ഒരു വര്‍ഷത്തിനിടയില്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല പ്രോത്സാഹനം അസീസി മാഗസിനില്‍ നിന്നാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്റെ രണ്ടു രചനകള്‍ ബ്ലോഗില്‍ നിന്നും തിരഞ്ഞെടുത്തു അവര്‍ പ്രസിദ്ധീകരിച്ചു . സൈബര്‍ സ്പെയ്സിലെ രചനകളെ അവജ്ഞയോടെ കാണുന്ന പത്രാധിപന്മാര്‍ വാഴുന്ന ഈ കാലത്ത് അവിടെനിന്നും ഉള്ള രചനകളെ സ്വമേധയാ പ്രസിദ്ധീകരിച്ച അസീസി അധികൃതരോട് , വിശിഷ്യാ ഇപ്പോള്‍ അതിന്റെ മാനേജിംഗ് എഡിറ്റര്‍ ആയ ശ്രീ ജിജോ കുര്യനോടു ഉള്ള എന്റെ കൃതജ്ഞത ഞാന്‍ ഇവിടെ കുറിക്കുന്നു !!!
ഏല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി !!!!
5 comments:
ആശംസകള്‍ ...! ആ മനസ്സില്‍ വിരിയുന്ന ഒരായിരം കവിതകള്‍ ഇനിയും സുഗന്ധം പടര്‍ത്തട്ടെ .....!!
വെറുതെ ഞാനും തുറക്കുന്നു കാലമാം
ചിതലരിക്കുന്ന ചിന്ത തന്‍ പുസ്തകം!
പൊടിയുമേടുകള്‍ പേറുന്ന വാക്കുകള്‍
ഒരു മനസ്സിലുമെത്താതെ എന്നുമീ
വഴിയിറമ്പില്‍ അനാഥമായ് പോകിലും,
വെടിയുവാന്‍ വയ്യവ,എന്റെ ഉള്ളിന്റെ
കൊടിമരവും വിളംബരജാഥയും
അനിലേട്ടാ ആശംസകള്‍ നേരുന്നു.
എഴുത്തുകാരന്‍റെ വ്യഥ...എഴുതി അയച്ചത് പ്രസിദ്ധീകരിക്കുന്നതു വരെയുള്ള കാത്തിരിപ്പ് ..പ്രകാശം കാണാതെ വരുമ്പോഴുള്ള നൈരാശ്യം ..എല്ലാം ഒരു രചനക്ക് ഒരുനാള്‍ കിട്ടുമ്പോഴുള്ള അന്ഗീകാരത്തിന്റെ നിറവില്‍ ,മാഞ്ഞില്ലാതാകുമ്പോഴുള്ള ആനന്ദം !
ആശംസകള്‍
Post a Comment