എന്റെ ഈ ആദ്യ പോസ്റ്റിനു ഇന്ന് ഒരു വയസ്സ് പൂര്‍ത്തിയായി !!
കുരിശുണ്ടാക്കിയത്
ഞാന്‍ തന്നെയാണ്.
മല മുകളോളം
അത് ചുമന്നു വന്നതും
ഞാന്‍ തന്നെ.
മുള്‍കിരീടം ഞാന്‍ തന്നെ
എന്റെ ശിരസ്സില്‍ വച്ചു
ആണികള്‍ അടിച്ചു
ഞാന്‍ എന്നെ ക്രൂശിച്ചു
കല്ലറയില്‍ അടക്കി.
ഒരിക്കലും ഉയിര്‍തെഴുനേറ്റതും ഇല്ല!
ഞാന്‍ ചെയ്യുന്നത് എന്താണെന്നു
എനിക്കറിയാമായിരുന്നു!
എന്നോട്
ക്ഷമിക്കാതിരിക്കേണമേ!
മല മുകളോളം
അത് ചുമന്നു വന്നതും
ഞാന്‍ തന്നെ.
മുള്‍കിരീടം ഞാന്‍ തന്നെ
എന്റെ ശിരസ്സില്‍ വച്ചു
ആണികള്‍ അടിച്ചു
ഞാന്‍ എന്നെ ക്രൂശിച്ചു
കല്ലറയില്‍ അടക്കി.
ഒരിക്കലും ഉയിര്‍തെഴുനേറ്റതും ഇല്ല!
ഞാന്‍ ചെയ്യുന്നത് എന്താണെന്നു
എനിക്കറിയാമായിരുന്നു!
എന്നോട്
ക്ഷമിക്കാതിരിക്കേണമേ!
____________________________________________________
4 comments:
ആശംസകള്‍ നേരുന്നു... :)
അറിയാത്തവൻ ചൊറിയുമ്പോൾ പഠിയ്ക്കും
അറിയാന്‍ ശ്രമിക്കാം
ആശംസകള്‍
ഒരു വര്‍ഷ ആശംസകള്‍.. :)
Post a Comment