(ആട്ടിന്‍ കുട്ടിയുടെ മരണത്തെ കുറിച്ച് ചെന്നായുടെ പ്രതികരണം)
കൊല്ലാനും തിന്നാനും ഉള്ള
ഞങ്ങളുടെ അവകാശം
ജന്മസിദ്ധവും
ദൈവസിദ്ധവും ആണ് !
ദൈവസിദ്ധവും ആണ് !
ഞങ്ങള്‍
കൊല്ലുകയും
തിന്നുകയും
ചെയ്യന്നത്
അതുകൊണ്ട് തന്നെ
ആരും ചോദ്യം ചെയ്യരുത് !
ഇലകള്‍ ആടരുത്!
കിളികള്‍ പാടരുത്
പൂക്കള്‍ എല്ലായ്പ്പോഴും
ഞങ്ങളുടെ കാല്ക്കീഴില് മാത്രം വീഴട്ടെ !!!
പിന്നെ
ആട്ടിന്‍കുട്ടിയെ ഞാന്‍
കൊന്നു തിന്നത്
അത് ആട്ടിന്‍കുട്ടി എല്ലായ്പ്പോഴും
വെള്ളം കലക്കിക്കൊണ്ടിരിക്കും
എന്നത് കൊണ്ട് മാത്രമല്ലേ ?
അല്ലാതെ
ആട്ടിന്‍കുട്ടിയെ എനിക്ക്
പേടിയാണെന്ന്
ആരാണ് പറഞ്ഞത് ?
ആരാണത് പറഞ്ഞത്?
5 comments:
ഇഷ്ടപ്പെട്ടു വരികള്‍...ആശംസകള്‍ !
ആട്ടിന്‍കുട്ടിയെ എനിക്ക്
പേടിയാണെന്ന്
ആരാണ് പറഞ്ഞത് ?
കൊള്ളാം
എല്ലാ ആശംസകളും ...
ആട്ടിന്‍കുട്ടിയെ ഞാന്‍
കൊന്നു തിന്നത്
അത് എല്ലായ്പ്പോഴും
വെള്ളം കലക്കിക്കൊണ്ടിരിക്കും
എന്നത് കൊണ്ട് മാത്രമല്ലേ ?
അല്ലാതെ
ആട്ടിന്‍കുട്ടിയെ എനിക്ക്
പേടിയാണെന്ന്
ആരാണ് പറഞ്ഞത് ?
ആരാണത് പറഞ്ഞത്?
ആരാണ് പറഞ്ഞത്.. ഇത് നാട്ടിലെ കാട്ടുനീതി
ഭയമൊട്ടുമില്ല. എന്നാല്‍, ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നതെന്നോര്ക്കുക.!
കാട്ടുനീതി കാട് വിട്ടു
നാട്ടിലേയ്ക്കിറങ്ങിയപ്പോള്
അത് നാട്ടുനീതിയായി ...
അതിനു ഒരു ആട്ടിന്‍കുട്ടി ഇരയുമായി ..
എല്ലാ നന്മകളും ...
Post a Comment